പുതുവർഷത്തിലെ ആദ്യ ഇടിവ്; സ്വർണവില 47000-ത്തിന് താഴേക്ക്

Written by Taniniram1

Published on:

2024-ലെ ആദ്യ ഇടിവിൽ സ്വർണവില. ഇന്നലെ 47000 ത്തിലേക്ക് ഉയർന്ന സ്വർണവില ഇന്ന് 200 രൂപ കുറഞ്ഞ് 47000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46800 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപയാണ് കുറഞ്ഞത്. പവന് ഇടിഞ്ഞത് 200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,850 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,800 രൂപയാണ്.

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Leave a Comment