അഞ്ചാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ലാലും മികച്ച നടിയായി മീര ജാസ്മിനും അര്‍ഹയായി. ‘നേര്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ്. ‘ക്വീന്‍ എലിസബ’ത്തിലെ പ്രകടനത്തിന് മീര ജാസ്മിനും മികച്ച നടിയായി. കാതല്‍ ആണ് മികച്ച ചിത്രം.
നടന് കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച അവാര്‍ഡാണ് കലാഭവന്‍ മെമ്മോറിയല്‍ അവാര്‍ഡ്. പുരസ്കാരങ്ങള്‍ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്.
മറ്റു പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച ചലച്ചിത്രം : കാതല്‍ (ജിയോ ബേബി)
മികച്ച സഹനടന്‍ : ജഗദീഷ് (തീപ്പൊരി ബെന്നി)
മികച്ച സഹനടി : മഞ്ജു പിള്ളി (ഫാലിമി)
മികച്ച നവാഗത സംവിധായകന് : നഹാസ് ഇദായത്ത് (ആര്‍ഡിഎക്സ്)
മികച്ച പുതുമുഖ നടന് : നിഹാല്‍ അഹമ്മദ് (അടിയന്തരാവസ്ഥ കാലത്തെ പ്രണയം)
മികച്ച പുതുമുഖ നടി : ദേവിക രമേശ് (ചീന ട്രോഫി)
മികച്ച നിശ്ചല ഛായഗ്രാഹകന്‍ : രാഹുല്‍ തങ്കച്ചന്
മികച്ച ബാല പ്രതിഭ : വിനായക് രാകേഷ്
പ്രത്യേക പുരസ്കാരം : സംവിധായകന് : ടിനു പാപ്പച്ചന് (ചാവേര്‍)
പ്രത്യേക പുരസ്കാരം : നടന് : മനോജ് കെ യു (പ്രണയ വിലാസം)
പ്രത്യേക പുരസ്കാരം : നടി : അനശ്വര രാജന് (നേര്)