യുവാവിന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി

Written by Taniniram

Published on:

വെങ്ങാനൂർ വെണ്ണിയൂർ മണിമംഗലത്ത് ലളിത വിലാസത്തിൽ അഭിലാഷിന്റെ (43) ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് 1.15 ഓടെ പാറ മടയിൽ നിന്ന് കണ്ടെത്തിയത്. വീടിന് സമീപം ഫ്ലവർ മിൽ നടത്തിവന്നിരുന്ന ഇയാൾ ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ആത്മഹത്യ ഭീഷണി മുഴക്കി വീട്ടിൽ നിന്നും ബൈക്കുമായി പോകുകയായിരുന്നു. ബന്ധുക്കൾ ഇയാളെ കാണാനില്ലന്ന് പറഞ്ഞ് കോവളം പൊലീസിൽ പരാതി നൽകി. മൃതദേഹം കണ്ട പാറമടയ്ക്ക് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ പൊലീസ് വിഴിഞ്ഞം ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു.തുടർന്ന് 48 അടിയോളം താഴ്ചയുള്ള പാറമടയിൽ 7 അംഗ സ്കൂബാ ഡൈവിങ് ടീം എത്തി തിരച്ചിൽ നടത്തി ഒടുവിൽ ഉച്ചയ്ക്ക് 1.15 ഓടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആര്യയാണ്ട് ഭാര്യ. വിദ്യാർത്ഥികളായ ആരഭി , അഭിമന്യു എന്നിവർ മക്കളാണ്.

Leave a Comment