കോട്ടയം : ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിടികൂടി. അസം സ്വദേശിയായ അബുദ് ഹുസൈനാണ് പിടിയിലായത്. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്ന ഇയാളെ കോട്ടയം റെയില്‍വെ പോലീസാണ് പിടികൂടിയത്.
കോട്ടയം റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ട്രെയിനില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്ത് നിന്ന് ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ നാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. തൃശൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പോകുകായിരുന്നു യുവതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതി പിടിയിലായത്.