ശരംകുത്തിയിലും ശബരിപീഠത്തിലും നിറഞ്ഞ് കവിഞ്ഞ് ശരക്കോൽ

Written by Taniniram Desk

Published on:

ശബരിമല : ശബരിമലയിലെ ശരംകുത്തിയിലും ശബരിപീഠത്തിലും ഇത്തവണ ശരക്കോല്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കന്നി അയ്യപ്പന്മാരുടെ പ്രവാഹമായതുകൊണ്ടാണ് ശരകോല്‍ നിറഞ്ഞ് കവിഞ്ഞത്. ശരക്കോല്‍ തറയ്ക്കാന്‍ ശരംകുത്തിയില്‍ സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. ശബരിമലയിലേക്ക് അയ്യനെ കാണാന്‍ ആദ്യമായി ദര്‍ശനത്തിന് എത്തുന്നവരാണ് കന്നി അയ്യപ്പന്മാര്‍.

കന്നി അയ്യപ്പന്മാര്‍ കെട്ട് നിറയ്ക്കുന്ന സ്ഥലത്തുനിന്നും, പമ്പ, എരുമേലി എന്നിവടങ്ങളില്‍ നിന്നും ശരക്കോല്‍ വാങ്ങി ശരംകുത്തിയിലെത്തി അവിടെയുള്ള ആല്‍മരത്തില്‍ ശരം കുത്തുകയും എന്നിട്ട് ആല്‍മരത്തെ വണങ്ങി, തൊട്ടു തൊഴുതുമാണ് അയ്യനെ കാണാന്‍ സന്നിധാനത്ത് എത്തുന്നത്.

കാട്ടുകൊള്ളക്കാരന്‍ ഉദയനന്റെ മറവപ്പടയെ തോല്‍പ്പിച്ചെത്തിയ അയ്യപ്പനും സംഘവും കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലമാണ് ശരകുത്തി എന്നാണ് ഐതിഹ്യം. അതിന്റെ ഓര്‍മയ്ക്കാണ് കന്നി അയ്യപ്പന്മാര്‍ ഇവിടെ ശരക്കോല്‍ കുത്തുന്നത്.

Leave a Comment