ചാവക്കാട്: അകലാട് സ്വദേശി മുസ്ലീംലീഗ് പ്രവര്‍ത്തകൻ പെരുമ്പുള്ളി സുലൈമാൻ കുട്ടി വധക്കേസിൽ മുസ്ലീം ലീഗും യുഡിഎഫും പ്രതിചേർക്കപ്പെട്ട 4 സിപിഐഎം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയിലെ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ കുന്നത്ത് ഹംസു, നൈനാർ ഹനീഫ എന്നിവരാണ് ഇന്ന് കുറ്റവിമുക്തരാക്കപ്പെട്ടത്.
സിപിഐ എം നേതാവും ചാവക്കാട് നഗരസഭ ചെയർമാനുമായിരുന്ന ധീര രക്തസാക്ഷി കെ.പി.വത്സലനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുലൈമാൻ.