ട്രെയിൻ യാത്രയ്‌ക്കെത്തിയ യുവാവിനെ പ്ലാറ്റ്‍ഫോമിൽ വെച്ച് തെരുവുനായ ആക്രമിച്ചു…

Written by Web Desk1

Updated on:

ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ യുവാവിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വെച്ചാണ് സംഭവം. പ്ലാറ്റ്‍ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു.

എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാവിനെയാണ് നായ കടിച്ചത്. ഇതോടെ യുവാവിന് ഇന്‍റര്‍വ്യുവിന് പോകാനായില്ല. ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.

See also  ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ

Leave a Comment