Saturday, April 5, 2025

‘വയനാടൻ കടുവ’ ഇനത്തിൽ പെട്ട ആൺതുമ്പിയെ കണ്ടെത്തി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ

Must read

- Advertisement -

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഗവേഷകർ ‘വയനാടൻ കടുവ’ എന്ന ഇനത്തിൽ പെട്ട ആൺതുമ്പിയെ കണ്ടെത്തി.

ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും പ്രകൃതി നിരീക്ഷകനുമായ ഡോക്ടർ എഫ് സി ഫ്രേസർ കണ്ടെത്തിയ തുമ്പിയാണ് മാക്രോഗോമ്ഫസ് വയനാടിക്കസ് എന്ന് ശാസ്ത്രനാമമുള്ള ‘വയനാടൻ കടുവ’.

ഒരേയൊരു പെൺത്തുമ്പിയെ വെച്ചായിരുന്നു അന്ന് ഈ വർഗ്ഗത്തിന്റെ വർണ്ണന നൽകിയത്. ഇതിന് ശേഷം ഫ്രേസർ ഉൾപ്പടെ പല ഗവേഷകരും പ്രകൃതി നിരീക്ഷകരും ഈ വർഗ്ഗത്തിന്റെ ആൺത്തുമ്പിയെ കണ്ടിരുന്നെങ്കിലും അതിന്റെ ശാസ്ത്രീയ വർണ്ണന നൽകിയിരുന്നില്ല. തുമ്പികളുടെ വർഗ്ഗീകരണ ശാസ്ത്രത്തിൽ ആൺത്തുമ്പികൾക്ക് വലിയ സ്ഥാനമുണ്ടെന്നിരിക്കെ ഇതൊരു കുറവായി അവശേഷിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ എ വിവേക് ചന്ദ്രൻ, ഡോ സുബിൻ കെ ജോസ്, ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷകൻ ഡോ സി ബിജോയ്‌ എന്നിവർ ഗോവയിലെ പ്രകൃതി നിരീക്ഷകനായ പരാഗ് രംഗ്നേക്കറുമായി ചേർന്നാണ് ഈ വർഗ്ഗത്തിന്റെ ആൺത്തുമ്പിയുടെ ആദ്യ വർണ്ണന നൽകിയിരിക്കുന്നത്.

പശ്ചിമഘട്ടത്തിൽ ഒഴുകുന്ന അരുവികളിലും പുഴകളിലും മാത്രം പ്രജനനം നടത്തുന്ന ഈ തുമ്പിയെക്കുറിച്ചുള്ള പ്രബന്ധം തുമ്പികളുടെ വർഗ്ഗീകരണശാസ്ത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ജേർണലായ ഒഡോണേറ്റോളജിക്കയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്.

See also  ഓംപ്രകാശിനെ സിറ്റി പോലീസ് കമ്മീഷണര്‍ ഇന്ന് ചോദ്യം ചെയ്യും Big Breaking
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article