Thursday, October 30, 2025

മീന്‍ വറുക്കാനായി മീൻ മസാല കൂട്ട് ഇങ്ങനെ തയ്യാറാകൂ…..

ആദ്യം തന്നെ അയല നന്നായി കഴുകി വൃത്തിയാക്കിയശേഷം വരഞ്ഞു മാറ്റിവെക്കുക. ഈ സമയം രണ്ട് നെല്ലിക്കയും ഇഞ്ചി, വെളുത്തുള്ളി കുരുമുളക്, രണ്ടു പച്ചമുളക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ചു മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അല്‍പസമയം മാറ്റി വെക്കുക.

Must read

വറുത്ത മീന്‍ എന്ന് പറഞ്ഞാൽ തന്നെ ചോറ് ഉണ്ണാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നും ഒരോ കൂട്ട് ചേർത്ത് മീൻ വറുത്തു മടുത്തോ? ഇന്ന് ഈ രീതിയിൽ മസാല ഉണ്ടാകൂ…

ചേരുവകൾ

മീൻ

വെളുത്തുള്ളി

കുരുമുളക്

ഇഞ്ചി

പച്ചമുളക്

നെല്ലിക്ക

കറിവേപ്പില

മുളകുപൊടി

മഞ്ഞള്‍പ്പൊടി

ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ അയല നന്നായി കഴുകി വൃത്തിയാക്കിയശേഷം വരഞ്ഞു മാറ്റിവെക്കുക. ഈ സമയം രണ്ട് നെല്ലിക്കയും ഇഞ്ചി, വെളുത്തുള്ളി കുരുമുളക്, രണ്ടു പച്ചമുളക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ചു മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അല്‍പസമയം മാറ്റി വെക്കുക.

ശേഷം നേരത്തെ വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന അയലയിലേക്ക് ഈ മസാല പുരട്ടി പത്തു മിനിറ്റു വെയ്ക്കാം. തുടര്‍ന്ന് പാന്‍ ചൂടാക്കി എണ്ണയൊഴിക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി വറുത്തെടുക്കാം. രുചികരമായ ഫിഷ് ഫ്രൈ റെഡി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article