Thursday, October 30, 2025

22 കാരിയെ ബലാത്സംഗത്തിനിരയാക്കി; ഭർത്താവിൻ്റെ പരാതിയിൽ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ

തിരികെ പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിലൂടെ കൊണ്ടുപോയ ശേഷം ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ പെൺകുട്ടിയെ വീട്ടിൽ വിടുകയും ചെയ്തു.

Must read

ചെന്നൈ (Chennai) : ചെന്നൈയിൽ 22കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ശിവകുമാർ(22) എന്നയാളെ വാനഗരം പൊലീസ് അറസ്റ്റ് ചെയ്തു. (Vanagaram police have arrested Shivakumar (22) in connection with the rape of a 22-year-old woman in Chennai.) തിങ്കളാഴ്ച പുലർച്ചെയാണ് 22കാരിയായ യുവതിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ചെന്നൈയിലെ പക്കികരണൈയിലേക്ക് പോകാൻ ഞായറാഴ്ച വൈകുന്നേരം യുവതി ശിവകുമാറിൻ്റെ ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നു.

പിന്നീട് മടങ്ങിപ്പോകുന്നതിനായി ശിവകുമാറിനോട് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ട യുവതി തിങ്കളാഴ്ച പുലർച്ചയോടെ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരികെ പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിലൂടെ കൊണ്ടുപോയ ശേഷം ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ പെൺകുട്ടിയെ വീട്ടിൽ വിടുകയും ചെയ്തു.

വീട്ടിലെത്തിയ പെൺകുട്ടി വിവരം ഭർത്താവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിന്നീട് പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article