Wednesday, October 29, 2025

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി; ‘ഗുളിക കഴിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ശാരീരിക ബുദ്ധിമുട്ട്, കേസെടുത്തു…

ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തു.

Must read

കോട്ടയം (Kottayam) : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. (Complaint alleging that a young woman died due to medical negligence at Kottayam Medical College Hospital.) കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49)അണ് മരിച്ചത്. ഇന്നലെ ഗൈനകോളജി വിഭാഗത്തിൽ ഡി ആൻഡ് സി പരിശോധനക്കായി രാവിലെ ആറു മണിക്ക് എത്തിയതായിരുന്നു ശാലിനി.

ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തു.

പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലർച്ചെ അഞ്ച് മണിയോടെ മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article