ബിഗ് ബോസ് മലയാളം സീസൺ തുടങ്ങിയത് മുതൽ അനുമോളും നെവിനും കീരിയും പാമ്പും ആണ്. ആദ്യമെല്ലാം എന്‍റര്‍ടെയ്നറെന്ന് പറയിപ്പിച്ച പ്രേക്ഷകരെ കൊണ്ട് തന്നെ ‘അരോചകം’ എന്ന് പറയിപ്പിച്ചു (Anumol, Nevin and Keerim have been the talk of the town since the start of the Bigg Boss Malayalam season. The audience, who initially thought they were entertainers, has now made them sound ‘disgusting’) കഴിഞ്ഞു നെവിൻ. ഇന്ന് ഷാനവാസിന് നേരെയുള്ള അക്രമണം കൂടിയായപ്പോൾ നെവിനെ പുറത്താക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം അനുവും നെവിൻ അങ്ങോട്ടും ഇങ്ങോട്ടും ദേഹത്ത് വെള്ളം ഒഴിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അനു ഉറങ്ങിയെന്ന് പറഞ്ഞായിരുന്നു ഇത്.
ഈ സംഭവത്തിന് പിന്നാലെ അനുമോൾ നെവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. “അവന്റെ അച്ഛനും അമ്മയും അവന് അടി കൊടുത്ത് വളർത്താത്തതിന്റെ കുറവാണ് ഈ കാണുന്നത്. പോടാ പോ.. വെറുതെ ആണുങ്ങളെ പറയിപ്പിക്കാതെ. നിന്നെ പോലൊരുത്തനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല”, എന്ന് അനു പറയുന്നുണ്ട്.
“നിനക്ക് ഞാൻ പുരുഷനാണെന്ന് തോന്നുന്നില്ലേ. ഇതെന്ത് ചീപ്പ് വർത്തമാനം ആണ് നീ പറയുന്നത്. നീ സ്ത്രീയാണോന്ന് ഞാൻ ചോദിച്ചോ” എന്ന് നെവിൻ, അനുവിനോടായി ചോദിക്കുന്നുണ്ട്. ഞാൻ സ്ത്രീ തന്നെയാണ്. നല്ലൊരു സ്ത്രീ എന്ന് അനുമോൾ മറുപടിയും നൽകി. “നീ ജെന്റർ കാർഡ് ഇറക്കുന്ന വെറും ഡേർട്ടി ഗെയിമറാണ്. നിന്നെ പോലുള്ള ഒരുകൂട്ടം സ്ത്രീകൾ ഉണ്ടെന്ന് സമൂഹത്തിൽ ഇപ്പോൾ തെളിഞ്ഞു. “, എന്ന് അനുവിനോട് നെവിൻ പറയുന്നുമുണ്ട്.
ജിസേലിനെയും ആര്യനെയും കുറിച്ച് അനുമോൾ പറഞ്ഞ കാര്യങ്ങളും നെവിൻ എടുത്തിടുന്നുണ്ട്. “കാണാത്ത കാര്യങ്ങൾ കെട്ടിപ്പടുത്തുവിട്ട സ്ത്രീ” ആണ് അനുമോളെന്നും നെവിൻ പറഞ്ഞു. “നിന്നെ ഇപ്പോൾ ഒരു ആയിരം പേര് തിരിച്ചറിയുന്നെങ്കിൽ ഇവിടെ വന്നതിന് ശേഷമാണ്. പക്ഷേ എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. കഴിഞ്ഞ 30 വർഷമായി അനുമോൾ എന്താണെന്ന് എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയാം. അതുകൊണ്ട് ഞാനെന്ത് പറയും എന്നത് അവർക്ക് അറിയാം. എന്താണ് സത്യമെന്നും അവർക്ക് അറിയാം”, എന്ന് അനുമോൾ പറയുകയും ചെയ്തു.