മെൽബൺ (Melbon) : ഓസ്‌ട്രേലിയയിൽ പാമ്പ് കടിയേറ്റ 11 വയസുകാരൻ വൈദ്യസഹായം ലഭിക്കാതെ മരിച്ചു. (11-year-old boy dies after being bitten by a snake in Australia without receiving medical attention) പാമ്പ് കടിയേറ്റ വിവരം ലഭിച്ചിട്ടും ഉടൻ ചികിത്സ നൽകുന്നതിനു പകരം അച്ഛൻ കിടന്നുറങ്ങാൻ പറയുകയായിരുന്നുവെന്നും ഇങ്ങനെയാണ് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച പുറത്ത് വന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
ട്രിസ്റ്റിയൻ ജെയിംസ് ഫ്രാം എന്ന പതിനൊന്നുകാരനാണ് മർഗോണിലുള്ള ഒരു എസ്റ്റേറ്റിൽ വെച്ച് 2021 നവംബർ 21ന് മരിച്ചത്. റൈഡിംഗ് മോവറിൽ നിന്ന് വീണപ്പോഴാണ് ട്രിസ്റ്റിയന് പാമ്പ് കടിയേറ്റതെന്നാണ് റിപ്പോർട്ട്. സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ട്രിസ്റ്റിയൻ്റെ മരണം ഒരുപക്ഷേ തടയാമായിരുന്നുവെന്നാണ് 22 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ബ്രൗൺ സ്നേക്ക് എന്ന ഇനം പാമ്പു കടിച്ചതിനെ തുടർന്നുള്ള വിഷബാധ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടിലുള്ളത്.