ശബരിമല സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് തൈര് നൽകാൻ വിസമ്മതിച്ച് കടയുടമ. (Shop owner refuses to provide yogurt for lunch to Unnikrishnan Potty, who was arrested in the Sabarimala gold theft case.) പോറ്റിയ്ക്ക് തൈര് നിർബന്ധമാണെന്ന് അറിയിച്ചതോടെ വാങ്ങി നൽകാൻ പൊലീസും തയ്യാറായി.
കോടതിയിൽ നിന്ന് പത്തനംതിട്ട എസ്.പി. ഓഫീസിൽ ഉച്ചയ്ക്ക് എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റി തൈര് വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോലീസ് സമീപത്തെ കടയിൽ നിന്ന് തൈര് വാങ്ങി. എന്നാൽ, അപ്പോഴേക്കും മറ്റാരോ പോറ്റിക്ക് തൈര് നൽകിയതിനാൽ പോലീസ് അത് കടയിൽ തിരികെയെത്തിച്ചു.
വാങ്ങിയ തൈര് തിരിച്ചു നല്‍കിയപ്പോഴാണ് കടയുടമയ്ക്ക് കാര്യം പിടികിട്ടിയത്
പൊലീസ് തൈരുവാങ്ങിയത് പോറ്റിക്കാണെന്നറിഞ്ഞതോടെ കടയുടമയും നിലപാട് അറിയിച്ചു. ഇന്നു നല്‍കിയത് നല്കി .ഇനി മേല്‍ അയ്യന്റെ സ്വര്‍ണം കട്ടവന് തൈരില്ലെന്നായി കടയുടമ. തൈര് തിരികെ നൽകിയപ്പോൾ അതിന്റെ പണവും കടയുടമ വാങ്ങാൻ തയ്യാറായില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.