പാലക്കാട് (Palakkad) : കോട്ടുവായ ഇട്ടശേഷം വായ അയക്കാന്‍ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കി റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍. (The Railway Divisional Medical Officer provided emergency medical assistance to a passenger who was unable to breathe after putting on a mask.) താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥയാണ് യാത്രക്കാരന് ഉണ്ടായത്. കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാന്‍ കഴിയാതെ വന്നത്.
പാലക്കാട് റെയില്‍വെ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ജിതന്‍ പി എസ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. തുടര്‍ന്ന് ഇതേ ട്രെയിനില്‍ തന്നെ ഇയാള്‍ യാത്ര തുടര്‍ന്നു.