തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (Widespread rain is likely in the state. The Central Meteorological Department has informed that there is a possibility of light rain at isolated places in all districts of Kerala in the next three hours.) മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. ഇടിമിന്നലും കാറ്റും ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.
ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച (ഒക്ടോബര്‍ 16) വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
തെക്ക്-കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായിരുന്നു പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഇന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ മഴയുടെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച് ഈ അലര്‍ട്ടുകളില്‍ മാറ്റും സംഭവിക്കാനിടയുണ്ട്. ഒക്‌ടോബര്‍ 13ന് രാവിലെയുള്ള വിവരങ്ങള്‍ അനുസരിച്ച് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.