കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. (Navneet, the son of Bindu, who died in the building collapse at Kottayam Medical College, has joined the Travancore Devaswom Board.) നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ദേവസ്വം ബോർഡിൽ സ്ഥിരം ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മന്ത്രിസഭാ യോഗതീരുമാനപ്രകാരം അനുവദിച്ച പത്തുലക്ഷം രൂപ ഉൾപ്പെടെ ആകെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനായി അനുവദിച്ചു.
കൂടാതെ, ബിന്ദുവിന്റെ മകളുടെ ചികിത്സാചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ ബിന്ദുവിന്റെ വീട് നവീകരിച്ച് അടുത്തിടെ താക്കോൽ കൈമാറുകയും ചെയ്തു.