Monday, October 13, 2025

സ്വർണവില ലക്ഷത്തിലേക്കോ? ഇന്നത്തെ നിരക്കറിയാം…

ബി.ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന എ.കെ.ജി.എസ്.എം.എ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിപ്പിച്ചത്. കെ.സുരേന്ദ്രൻ, അഡ്വ.എസ്.അബ്ദുൽന്നാസർ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം ​ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിപ്പിച്ചു.

Must read

- Advertisement -

കൊച്ചി (Kochi) : സ്വർണവിലയിൽ ഇന്നും വീണ്ടും വർധന. കേരളത്തിൽ രണ്ട് നിരക്കിലായിരുന്ന ഇരുവിഭാഗം സ്വർണവ്യാപാര സംഘടനകളും ഇന്നത്തെ വില വർധ​നവോടെ ഒരേ നിരക്കിലെത്തി.

ബി.ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന എ.കെ.ജി.എസ്.എം.എ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിപ്പിച്ചത്. കെ.സുരേന്ദ്രൻ, അഡ്വ.എസ്.അബ്ദുൽന്നാസർ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം ​ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിപ്പിച്ചു.

ഇതോടെ ഇരുവിഭാഗം ജ്വല്ലറികളിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 11,495 രൂപയായും പവന് 91,960 രൂപയായും വർധിച്ചു. യു.എസും ചൈനക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

സ്​പോട്ട് ഗോൾഡ് വിലയിൽ 0.6 ശതമാനത്തിന്റെ വർധവാണ് ഉണ്ടായത്. 4,034.14 ഡോളറായാണ് സ്വർണവില ഉയർന്നത്. റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്ന് ആഗോളവിപണിയിൽ സ്വർണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article