Monday, October 13, 2025

ഒരു പവന് 90,000! സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ടു…

അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി. (The price of gold made the biggest move in history.) പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി.

2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് 4000 ഡോളർ മറികടന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്താൽ 98000 മുകളിൽ നൽകണം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article