Tuesday, October 14, 2025

മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും മകനെ സഹോദരിയുടെ വീട്ടിലാക്കി ശേഷം വിഷം കഴിച്ച് ജീവനൊടുക്കി…

അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. ഇന്നലെ നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി. മോനെ കുറച്ച് നേരം നോക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്.

Must read

- Advertisement -

മഞ്ചേശ്വരം (Manjeshwaram) : മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. (A teacher and her husband committed suicide by consuming poison in Manjeswaram.) കടമ്പാറിലെ പെയ്ന്റിങ് തൊഴിലാളി അജിത്, വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്.

അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. ഇന്നലെ നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി. മോനെ കുറച്ച് നേരം നോക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അർധ രാത്രി 12.30 ഓടെ അജിത് മരിച്ചു. ഇന്ന് ചൊവ്വാഴ്ച ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ വെച്ച് ശ്വേതയും മരിച്ചു. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article