Monday, October 13, 2025

സർക്കാർ മോഹന്‍ലാലിനു നൽകിയ ആദരം; ചെലവായത് 2.84 കോടി രൂപ…

'മലയാളം വാനോളം ലാല്‍സലാം' എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. *The state government spent Rs 2.84 crore to honor Malayalam film legend Mohanlal, who won the country’s highest film honor, the Dadasaheb Phalke Award.) ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി.

മോഹന്‍ലാലിന്റെ സ്വീകരണം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരിപാടിയുടെ ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. ചെലവായ രണ്ടുകോടി സാംസ്‌കാരിക വകുപ്പിന് കീഴില്‍ തന്നെയുള്ള സാംസ്‌കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. ബാക്കി ചെലവായ 84 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനവകുപ്പിനോട് പ്രത്യേക അഭ്യര്‍ഥന നടത്തിയത്.

മലയാള ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയാണ് സര്‍ക്കാരിന്റെ ആദരം മോഹന്‍ലാലിന് സമ്മാനിച്ചത്. മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരനേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ളതാണെന്നും മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടമാണെന്നും നൂറുതികയ്ക്കുന്ന മലയാളസിനിമയില്‍ അരനൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article