തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (Gold prices in the state are breaking records. Today, the highest price in history was recorded.) ഇന്നലെ ഒരു പവൻ സ്വർണത്തിന് 87560 രൂപയായിരുന്നു വില, ഒരു പവന് നൽകേണ്ടിയിരുന്നത് 10945 രൂപയും. എന്നാൽ ഇന്ന് ഒറ്റയടിക്ക് 1,000 രൂപയാണ് കൂടിയത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 88,560 രൂപയായി ഉയർന്നു. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഒരു ഗ്രാം വാങ്ങിയാൽ 11,070 രൂപ നൽകണം.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണവില വർധിക്കുന്നതിന് കാരണമായിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയിൽ ഔൺസിന് 3,897 ഡോളർ എന്ന റെക്കോർഡിലുമെത്തി. കൂടാതെ ട്രംപ് ഗവൺമെന്റിന്റെ ‘പണിമുടക്കും’ സ്വർണവില കുതിപ്പിന് ആക്കം കൂട്ടി. ഈ പണിമുടക്ക് ഈ ആഴ്ചയിൽ തുടരുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ അത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാകുകയും സ്വർണവില വർദ്ധിപ്പിക്കുകയും ചെയ്യും.