Tuesday, October 14, 2025

ബ്ലിങ്കിറ്റ് ‘ഡെലിവറി ബോയ് മാറിടത്തില്‍ സ്പര്‍ശിച്ചു; പരാതി നല്‍കാന്‍ ഭയം’; വിഡിയോ പങ്കുവച്ച് യുവതി…

Must read

- Advertisement -

മുംബൈ (Mumbai) : ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യുവതി. (A woman shared a video on social media of a Blinkit delivery boy behaving rudely towards her.) പാഴ്‌സല്‍ ഡെലിവറി ചെയ്യുന്നതിനിടെ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. അത് തടയാനായി പാഴ്‌സല്‍ മുന്നില്‍ പിടിക്കേണ്ടിവന്നതായും പരാതി നല്‍കിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. യുവതിയുടെ വീഡിയോ സഹിതമുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു.

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം. ചില്ലറ തുക തിരികെ നല്‍കുമ്പോള്‍, അയാള്‍ സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നത് വിഡിയോയില്‍ കാണാം, ‘ഇന്ന് ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ നല്‍കിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കര്‍ശന നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ തമാശയാണോ ?’ വിഡിയോയ്‌ക്കൊപ്പം യുവതി എക്‌സില്‍ കുറിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article