കോട്ടയം (Kottayam) : എന്‍എസ്എസ് ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ചു. (NSS called an emergency meeting to explain the decisions related to preserving Sabarimala rituals.) നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരണം നല്‍കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ അതില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വാര്‍ഷിക പ്രതിനിധി സഭയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ അനകുല നിലപാടുകളില്‍ പ്രതിഷേധിച്ച് ചില കരയോഗങ്ങള്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്നിരുന്നു.