തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്, തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കും. നേരത്തെ സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇത്തവണയും 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിച്ചത്. ഇതെല്ലാം വിറ്റഴിക്കാന്‍ ലോട്ടറി വകുപ്പിന് സാധിച്ചു.
ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 1 കോടി രൂപയാണ് ലഭിക്കുക. 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കുമെങ്കിലും ഈ തുക മുഴുവനായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തില്ല. ഇതിനും നികുതി നല്‍കേണ്ടതാണ്. 30 ശതമാനമാണ് നികുതി. സമ്മാനത്തുകയ്ക്ക് അനുസരിച്ച് സര്‍ചാര്‍ജും ഉണ്ടായിരിക്കും. സെസും ബാധകമാണ്. ഏജന്റിന് 10 ശതമാനം കമ്മീഷനും പോകുന്നു. ഇതെല്ലാം കഴിഞ്ഞ് 63 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തുക.
ഓണം ബമ്പര്‍ സമ്മാനത്തുക- 25 കോടി
ഏജന്റ് കമ്മീഷന്‍- 2.5 കോടി
സമ്മാന നികുതി- 30 ശതമാനം 6.75 കോടി
അക്കൗണ്ടിലേക്ക് എത്തുന്നത്- 15. 75 കോടി
നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ്- 37 ശതമാനം 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ്- 4 ശതമാനം 36.9 ലക്ഷം
അക്കൗണ്ടിലെത്തിയ തുകയുടെ ആകെ നികുതി- 2.85 കോടി
ഭാഗ്യശാലിക്ക് കിട്ടുന്നത്- 12,88,26,000 രൂപ