മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. (Lakshmi Nakshatra is a well-known presenter to Malayalis. Lakshmi became more popular with the audience through the television show Star Magic.) വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയും തന്റെ സുഹൃത്തുമായ അനുമോളെ പിന്തുണച്ച് വീണ്ടും രംഗത്തു വന്നിരിക്കുകയാണ് ലക്ഷ്മി.
ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. അനുമോളെക്കുറിച്ച് പറയുമ്പോൾ അഭിമാനം തോന്നുന്നുവെന്നും കപ്പിലേക്ക് ഒറ്റയ്ക്ക് വഴി വെട്ടികൊണ്ടിരിക്കുകയാണ് അനുവെന്നും ലക്ഷ്മി പറയുന്നു. ”അനു ശരിക്കും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ പോകുന്നതൊക്കെ കൊള്ളാം, അടിപൊളിയായിട്ട് ഗെയിം കളിക്കണമെന്ന് ഞാൻ അനുവിനോട് പറയാറുണ്ടായിരുന്നു. അനു ഞങ്ങൾക്ക് എപ്പോഴും ഒരു കുഞ്ഞുകുട്ടിയാണ്. പക്ഷെ ബിഗ് ബോസിൽ അനു ബ്രില്യന്റാണ്. അവളെ പറ്റി പറയുമ്പോൾ ഭയങ്കര അഭിമാനം തോന്നുന്നു. അത്ര അടിപൊളിയായി അവൾ ഗെയിം കളിക്കുന്നുണ്ട്. ആരെയും കൂട്ടുപിടിക്കാതെ, ഗ്യാങ്ങ് ആവാതെ കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് നിന്ന് കപ്പിലേക്ക് വഴിവെട്ടികൊണ്ടിരിക്കുകയാണ് അനു”, ലക്ഷ്മി പറഞ്ഞു.
അനുമോൾ ഇടക്കിടെ ഇമോഷണൽ ആകുന്നതിനെക്കുറിച്ചും ലക്ഷ്മി നക്ഷത്ര സംസാരിച്ചു. ”മനുഷ്യന്റെ ഇമോഷൻസ് അല്ലെ, ഉറപ്പായും കരയും.. നിങ്ങൾ ഇവിടെ വെച്ച് എന്നെ വഴക്ക് പറഞ്ഞാൽ ഉറപ്പായും ഞാൻ കരയും. നല്ലൊരു മനുഷ്യൻ ആയാൽ സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വന്നാൽ ചിരിക്കുകയും ചെയ്യും. നമ്മുടെ ഇമോഷൻസ് നമ്മൾ എക്സ്പ്രസ് ചെയ്യണം, അല്ലെങ്കിൽ അറ്റാക്ക് വരും”, ലക്ഷ്മി നക്ഷത്ര പറഞ്ഞു. അനുമോൾ, അനീഷ്, ജിഷിൻ, ജിസേൽ, അക്ബർ എന്നിവാകും ഇത്തവണ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.