Wednesday, September 17, 2025

നഴ്‌സിന്റെ മാറിടത്തിൽ പിടിച്ച ഇന്ത്യൻ ഡോക്ടർക്ക് യുകെയിൽ ജയിൽ ശിക്ഷ…

Must read

- Advertisement -

സഹപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ ഡോക്ടർക്ക് യുകെയിൽ ജയിൽ ശിക്ഷ. 55കാരനും അഞ്ച് കുട്ടികളുടെ പിതാവുമായ അമൽ ബോസിനെയാണ് കോടതി ആറ് വർഷത്തേക്ക് ശിക്ഷിച്ചത്. (An Indian doctor has been sentenced to six years in prison in the UK for sexually assaulting colleagues. Amal Bose, a 55-year-old father of five, was sentenced to six years in prison.) 2017 മുതൽ 2022 വരെയുള്ള അഞ്ച് വർഷ കാലയളവിനിടയിലാണ് അമൽ സഹപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ‘മാന്യനെന്ന് നടിക്കുന്ന ചെകുത്താൻ’ എന്നാണ് വിധി പ്രസ്താവനയിൽ കോടതി അമലിനെ വിശേഷിപ്പിച്ചത്.

ലാൻകഷിയറിലെ ബ്ലാക്‌പൂൾ വിക്ടോറിയ ഹോസ്‌പിറ്റലിലെ കാർഡിയോ വാസ്കു‌ലർ സർജറി വിഭാഗം ഹെഡ് ആയിരുന്നു അമൽ. എന്നാൽ, സഹപ്രവർത്തകരിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്ന് എൻഎച്ച്എസ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സമയത്ത് അമലിന് തെല്ലും കുറ്റബോധമില്ലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിയിലെ മുതിർന്ന ഡോക്ടറായിരുന്നതിനാൽ തന്നെ അധികാരം പ്രയോഗിച്ചായിരുന്നു ഇയാൾ പലപ്പോഴും സഹപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പരാതിപ്പെടാൻ ഭയമായിരുന്നുവെന്ന് അതിക്രമത്തിന് ഇരയായവർ മൊഴി നൽകിയിട്ടുമുണ്ട്. സർജറിക്ക് സഹായിക്കാനെത്തിയ നഴ്‌സിന്റെ മാറിടത്തിൽ കയറിപ്പിടിച്ചുവെന്നതാണ് ഒരു പരാതി.

നഴ്‌സിന്റെ ടോപ്പിന്റെ പോക്കറ്റിൽ പേനയെടുക്കാൻ എന്ന പേരിൽ കയ്യിടുകയും ടോപും അടിവസ്ത്രവും വലിച്ചൂരുകയും മാറിടത്തിൽ പിടിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു പരാതി. ജോലി സംബന്ധമായ കാര്യങ്ങൾക്ക് അമലിന്റെ കാബിനിൽ എത്തുന്നവരെ എപ്പോഴും ശരീരത്തിൽ കയറിപ്പിടിക്കാറുണ്ടെന്ന് മറ്റൊരു നഴ്സ് മൊഴി നൽകി.

അതേസമയം, ആരെയും താൻ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, നേരമ്പോക്കിന് ചുമ്മാ സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് അമൽ പറയുന്നത്. എൻഎച്ച്എസ് സസ്പെൻഡ് ചെയ്തതോടെ ട്രക്ക് ഡ്രൈവറായി ജോലി വരുകയായിരുന്നു ഇയാൾ. എന്നാൽ, ലൈംഗികാതിക്രമം നടത്തിയും ലൈംഗികച്ചുവയോടെ സംസാരിച്ചും സഹപ്രവർത്തകരിൽ അഞ്ചു പേരെ ലൈംഗികമായി ഉപദ്രവിച്ചും വിഷലിപ്തമായ ജോലി സാഹചര്യമാണ് അമൽ ഉണ്ടാക്കിയതെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.

അതിക്രമത്തിന് ഇരയായവരുടെ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ധാരണ ഉണ്ടായിട്ട് പോലും ഇതെല്ലാം നേരമ്പോക്കായിരുന്നു എന്ന് പറയുന്നൊരാളെ അംഗീകരിക്കാൻ കഴിയില്ലെന്നും അമലിനുള്ള ശിക്ഷ ഇത്തരത്തിൽ ഉള്ള ലൈംഗിക കുറ്റവാളികൾക്കുള്ള മുന്നറിയിപ്പാണെന്നും കോടതി വ്യക്‌തമാക്കി.

See also  വിമാനത്തിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നാൽപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article