Tuesday, September 16, 2025

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റില്‍…

വിദ്യാർത്ഥിനിയും ആൺസുഹൃത്തും ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു. ഇത് ചോദ്യം ചെയ്തപ്പോല്‍ ദൃശ്യം ഡീലീറ്റ് ചെയ്യാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസരിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Must read

- Advertisement -

കോളേജ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍ വെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി. ഒഡീഷയിലെ പുരി ബീച്ചിന് സമീപമായിരുന്നു സംഭവം. (A 19-year-old college student was gang-raped in front of her boyfriend. The incident took place near Puri beach in Odisha.) ശനിയാഴ്ച പെണ്‍കുട്ടിയും സുഹൃത്തും ബലിഹാര്‍ചണ്ഡി ക്ഷേത്രത്തിന് സമീപം ഇരിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പുരി എസ് പി പ്രതീക് സിങ് പറയുന്നത് ഇങ്ങനെ- വിദ്യാർത്ഥിനിയും ആൺസുഹൃത്തും ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു. ഇത് ചോദ്യം ചെയ്തപ്പോല്‍ ദൃശ്യം ഡീലീറ്റ് ചെയ്യാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസരിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ മൂന്നുപേരും പ്രദേശവാസികളാണ്. പിടിയിലാകുമെന്നുറപ്പായതോടെ പ്രതികള്‍ വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായും പൊലീസ് പറയുന്നുണ്ട്. അറസ്റ്റിലായ മൂന്നുപേരിൽ രണ്ടുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

See also  ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article