- Advertisement -
പന്തീരാങ്കാവ് (Pantheerankavu) : ആശുപത്രിയില്‍ ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. (A biker who was carrying food for his grandson, who was being treated in the hospital, died in an accident.) മണക്കടവ് തുമ്പോളി മുയ്യായിൽ ബാലകൃഷ്ണനാണ് (65) ഞായറാഴ്ച വൈകിട്ട് തൊണ്ടയാട് പാതയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ബാലകൃഷ്ണൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ബാലകൃഷ്ണനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.