ബിഗ് ബോസ് കിച്ചണിൽ പൊരിഞ്ഞ അടി. ആര്യനും മസ്താനിയും അക്ബറും തക്കാളി കട്ട് തിന്നതുമായി ബന്ധപ്പെട്ടാണ് വഴക്ക് നടന്നത്. (A fight broke out in the Bigg Boss kitchen. The fight took place over Aryan, Mastani and Akbar eating tomato slices.) ആര്യൻ തക്കാളി തിന്നതിനെ ബിന്നി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബിന്നിക്കെതിരെ മസ്താനിയും അക്ബറും പിന്നാലെ പ്രവീണും ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി രംഗത്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം ആര്യനും ജിസേലും ചേർന്ന് കിച്ചണിൽ പ്രത്യേകം ഭക്ഷണമുണ്ടാക്കിയതിനെ ബിന്നി ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച ബിന്നിക്കെതിരെ ആര്യനും ജിസേലും ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇതിനിടെ കിച്ചൺ ക്യാപ്റ്റനായ പ്രവീണും വഴക്കിൽ ഇടപെട്ടു. ഇതിൻ്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. അനുമോൾ ഫ്രിഡ്ജിൽ നിന്ന് ക്യാരറ്റ് എടുത്തു എന്നാരോപിച്ചാണ് ആദ്യം പ്രശ്നമുണ്ടായത്.
ഈ ക്യാരറ്റ് ബിന്നിയും കഴിച്ചിരുന്നു. ഇത് ആര്യൻ ചൂണ്ടിക്കാണിച്ചു. ജിസേലും ഒപ്പം പിടിച്ചതോടെ അത് മറ്റൊരു വഴക്കിലേക്ക് നീങ്ങി. ഇതിന് ശേഷമായിരുന്നു തക്കാളി കട്ടുതീറ്റ. ആര്യൻ തക്കാളി എടുത്തതാണ് ബിന്നി ആദ്യം ചൂണ്ടിക്കാട്ടിയത്. അക്ബറും മസ്താനിയും കഴിച്ചു എന്നറിഞ്ഞതോടെ ഇവരുമായും ബിന്നി തർക്കിച്ചു.എന്നാൽ, മസ്താനി കൊണ്ടുവന്നത് താൻ കഴിച്ചതാണെന്നും മോഷ്ടിച്ചതാണെന്ന് അറിഞ്ഞില്ലെന്നുമാണ് അക്ബർ പറഞ്ഞത്.
തക്കാളി പ്രശ്നം വലുതായി. പ്രശ്നത്തിൽ പ്രവീൺ ഇടപെട്ടു. ഇതിനിടെ ആര്യനും മസ്താനിയും റെനയും വീണ്ടും തക്കാളി മോഷ്ടിച്ചത് പ്രശ്നം വഷളാക്കി. പ്രശ്നം ഒരു വിധത്തിലാണ് പ്രവീൺ ഒത്തുതീർപ്പാക്കിയത്. ചിലർക്ക് മാത്രം ഇവിടെ പ്രിവിലേജാണെന്ന് ബിന്നി ആദില, നൂറ, അനുമോൾ തുടങ്ങിയ സംഘത്തോട് പറയുന്നു. താൻ നെരത്തെ കുറച്ച് ചോറും കറിയും എടുത്തപ്പോൾ വലിയ പ്രശ്നമുണ്ടാക്കിയെന്ന് അനുമോൾ പറയുന്നു. പിന്നാലെ പഴം എടുത്ത് നമുക്ക് കുക്കീസ് ഉണ്ടാക്കാമെന്ന് ആദിലയും പറയുന്നു.