Monday, September 1, 2025

സൗബിൻ ഷാഹിറിന് ദുബായിൽ സ്റ്റേജ് ഷോയ്‌ക്ക് പോകാനാകില്ല; കോടതി വിദേശയാത്ര വിലക്കി …

കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, സിറാജ് സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷെഡ്യൂളുകൾ മുടങ്ങി ഷൂട്ടിംഗ് നീണ്ടുപോവുകയും ചെയ്‌തെന്ന് നിർമാതാക്കളും വാദിച്ചിരുന്നു.

Must read

- Advertisement -

കൊച്ചി (Kochi) : നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടപടി. (The magistrate’s court has denied permission to travel abroad to actor Soubin Shahir. The action is part of the bail conditions in the financial fraud case.) അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇതാണ് കോടതി തള്ളിയത്.

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിന്റെ ഭാഗമായാണ് സൗബിൻ വിദേശയാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗബിനുൾപ്പെടെയുള്ളവരെ ചോദ്യംചെയ്‌തിരുന്നു. ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, സിറാജ് സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷെഡ്യൂളുകൾ മുടങ്ങി ഷൂട്ടിംഗ് നീണ്ടുപോവുകയും ചെയ്‌തെന്ന് നിർമാതാക്കളും വാദിച്ചിരുന്നു.

See also  കളളപ്പണ ഇടപാടുകളില്‍ അന്വേഷണം; നടന്‍ സൗബിനെ ചോദ്യം ചെയ്ത് ഇഡി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article