തിരുവനന്തപുരം (Thiruvananthapuram) : ഓണക്കാലത്ത് കെ.ടി.ഡി.സി പായസ വിതരണ കൗണ്ടറുകൾ ഒരുക്കുന്നു. (KTDC is setting up payasam distribution counters during Onam.) തനത് കേരളീയ രീതിയിൽ തയ്യാറാക്കുന്ന പായസങ്ങൾ പരമ്പരാഗത രീതിയിൽ രുചിയും ഗുണവും മണവും നിലനിർത്തിക്കൊണ്ടാണ് പാചക വിദഗ്ധർ തയാറാക്കുന്നത്.
ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ അഞ്ച് അവിട്ടം ദിനം വരെ എല്ലാദിവസവും രാവിലെ 9 മണിമുതൽ രാത്രി 8 മണി വരെ കൗണ്ടർ തുറന്നു പ്രവർത്തിക്കും. ഉത്രാടത്തിന് രാവിലെ 7 മണി മുതൽ തിരുവോണ ദിനം ഉച്ചവരെയും പായസം ലഭ്യമാണ്.
മാസ്കറ്റ് ഹോട്ടലിൽ സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ രാവിലെ 11 മുതൽ വൈകീട്ട് 6 വരെ പായസം ലഭിക്കും.
അടപ്രഥമൻ, കടലപ്പായസം, പാലട, പാൽപ്പായസം, നവരസ പായസം, ക്യാരറ്റ്പായസം, പൈനാപ്പിൾ പായസം, പഴംപായസം, മാമ്പഴപ്പായസം, ഗോതമ്പുപായസം, പരിപ്പ് പ്രഥമൻ തുടങ്ങിയവയാണ് പായസങ്ങൾ.
ഒരു ലിറ്റർ പായസത്തിന് നികുതിയുൾപ്പെടെ 450 രൂപയും അര ലിറ്ററിന് 230 രൂപയുമാണ് വില. കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിലെ പായസം മേളയുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് രാവിലെ 11.30 മണിക്ക് കെ.ടി.ഡി.സി ചെയർമാൻ പി. കെ. ശശി നിർവഹിച്ചു. മാസ്കറ്റ് ഹോട്ടലിലെ പായസ മേളയുടെ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.