Sunday, August 31, 2025

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച …

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. (The Chief Minister will inaugurate 15 projects worth over Rs 180 crore at the Thiruvananthapuram Government Medical College on Monday.) 98.79 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. വൈകുന്നേരം നാലു മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 717.29 കോടിയുടെ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. നിലവിൽ റോഡ് വികസനം, ഫ്‌ളൈഓവർ നിർമ്മാണം, ഇലക്ട്രിക്കൽ, വാട്ടർ അതോറിറ്റി വർക്കുകൾ തുടങ്ങി 32.76 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. എംഎൽടി ബ്ലോക്ക് (21.35 കോടി), ഇമേജോളജി (43.9കോടി) എന്നിവ പൂർത്തീകരിച്ചു. ഒ.ടിബ്ലോക്ക് (81.50 കോടി), ഹൈഡോസ് തെറാപ്പി (4.70 കോടി) എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ മെഡിക്കൽ കോളേജിൽ വലിയ മാറ്റം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡോ. ശശി തരൂർ എംപി, നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടർ അനുകുമാരി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, കൗൺസിലർ ഡി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

  1. എംഎൽടി ബ്ലോക്ക്: കിഫ്ബിയിലൂടെ 21.35 കോടി രൂപ ചെലവഴിച്ചാണ് എംഎൽടി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. 6 നിലകളിലായി ലൈബ്രറി, കോൺഫറൻസ് റൂം, 6 ലെക്ച്ചർ ഹാൾ, 5 റിസർച്ച് റൂം, എക്‌സാമിനേഷൻ ഹാൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
  2. ഒ.ടിബ്ലോക്ക്: കിഫ്ബിയിലൂടെ 81.50 കോടി രൂപ ചെലവവഴിച്ചാണ് ഒ ടി ബ്ലോക്ക് നിർമ്മിക്കുന്നത്. 7 നിലകളിലായി 14 ഓപ്പറേഷൻ തീയറ്ററുകളും, 145 കിടക്കകളും, 16 ഐ.സി.യു.കളും ഉൾപ്പെടും.
  3. ഇമേജോളജി: 43.9കോടിയുടെ രൂപ ചെലവഴിച്ചാണ് പോർട്ടബിൾ ഡിജിറ്റൽ റേഡിയോഗ്രാഫി, 4 അൾട്രാസൗണ്ട് മെഷീൻ, 2 സ്റ്റേഷനറി ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ, എം ആർ ഐ മെഷീൻ, സി റ്റി ഡി ആർ യൂണിറ്റ്, പോർട്ടബിൾ എക്‌സ്‌റേ മെഷീൻ മൊബൈൽ ഡി ആർ യൂണിറ്റ് എന്നിവ സജ്ജമാക്കിയത്
  4. കാത്ത്‌ലാബ്: നിലവിലുള്ള മൂന്ന് കാത്ത് ലാബുകൾ (ന്യൂറോ, കാർഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി), എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാത്ത് ലാബ് എന്നിവയ്ക്ക് പുറമേ 8.5 കോടി മുതൽമുടക്കി KHRWS കാത്ത്‌ലാബ് സ്ഥാപിച്ചു.
  5. ന്യൂക്ലിയർ മെഡിസിൻ സ്‌പെക്ട് സി.ടി: 7.67 കോടി മുടക്കി ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ സ്‌പെക്ട് സി.ടി സ്ഥാപിച്ചു.
  6. 128 സ്ലൈസ് സി ടി യൂണിറ്റ്: മറ്റ് സ്‌കാനിംഗ് മെഷീനുകൾക്ക് പുറമേ 4.5 കോടി മുതൽ മുടക്കി 128 സ്ലൈസ് സി.ടി. യൂണിറ്റ് സ്ഥാപിച്ചു.
  7. വിപുലീകരിച്ച പീഡിയാട്രിക് ന്യൂറോ വാർഡ്: 5.95 കോടി ചെലവഴിച്ച് എസ് എ ടി ആശുപത്രിയിൽ വിവിധ വാർഡുകൾ നവീകരിച്ചു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഏറ്റവും പുതിയ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു
  8. വിപുലീകരിച്ച പീഡിയാട്രിക്ക് നെഫ്രോ വാർഡ്: ലോകോത്തര നിലവാരത്തിൽ കൂടുതൽ കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി പീഡിയാട്രിക് നെഫ്രോ വാർഡ് സജ്ജീകരിച്ചു.
  9. പീഡിയാട്രിക് നെഫ്രോ ഡയാലിസിസ് യൂണിറ്റ്: അത്യാധുനിക സൗകര്യങ്ങളോട് കൂടി പീഡിയാട്രിക്ക് നെഫ്രോ ഡയാലിസിസ് യൂണിറ്റ് വിപുലീകരിച്ചു. കേരളത്തിലെ സ്വകാര്യ പൊതു മേഖലയിൽ കുട്ടികൾക്ക് മാത്രമായുള്ള ഹീമോഡയാലിസിസ് യൂണിറ്റും സജ്ജമാണ്.
  10. പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻഡോസ്‌കോപ്പി യൂണിറ്റ്: പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് കീഴിൽ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി 93.36 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളോടെ സർക്കാർ മേഖലയിലെ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻഡോസ്‌കോപ്പി യൂണിറ്റ് സജ്ജമാക്കി. പിജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിച്ചു.
  11. മദർ ന്യൂബോൺ യൂണിറ്റ്: 1 കോടി ചെലവഴിച്ച് നവീന സൗകര്യങ്ങളോട് കൂടി മദർ ന്യൂബോൺ കെയർ യൂണിറ്റ് സജ്ജമാക്കി. ഓക്‌സിജൻ, CPAP, ഫോട്ടോതെറാപ്പി തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും അമ്മമാർക്ക് കുഞ്ഞുങ്ങളോടൊപ്പം കഴിയാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
  12. യൂറോഡൈനാമിക് സ്റ്റഡി സെന്റർ. 1.5 കോടി ചെലവഴിച്ച് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രോഗികൾക്ക് രോഗ നിർണയത്തിനായി യൂറോ ഡയനാമിക്‌സ് സ്റ്റഡി സെന്റർ ലാബ് ആരംഭിച്ചു.
  13. ബ്രസ്റ്റ് മിൽക്ക് ബാങ്ക്: 19.5 ലക്ഷം ചെലവഴിച്ച് മുലപ്പാൽ ബാങ്ക് സജ്ജമാക്കി. സർക്കാർ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുന്ന മൂന്നാമത്തെ മുലപ്പാൽ ബാങ്ക് കൂടിയാണിത്.
  14. സ്‌കിൻബാങ്ക്: 3.2 കോടി ചെലവഴിച്ച് ബേൺസ് യൂണിറ്റിനോടൊപ്പം സ്‌കിൻ ബാങ്കിന്റെ നിർമ്മാണം പൂർത്തിയായി.
  15. വെബ്‌സൈറ്റ്: ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമുള്ള വിവരങ്ങൾ എത്തിക്കുന്നതിന് വെബ്‌സൈറ്റ് സജ്ജമാക്കി. ഈ വെബ്‌സൈറ്റിലൂടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ വിവരങ്ങൾ യഥാസമയം ലഭിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ സിസ്റ്റവും ഇൻഡിക്കേറ്റ് ചെയ്തിട്ടുണ്ട്.
See also  പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം'; പുസ്തകം പ്രകാശനം ചെയ്‌തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article