ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ മത്സരാർത്ഥിയാണ് നടൻ അപ്പാനി ശരത്ത്. (Actor Appani Sharath has become a favorite contestant of the audience within days of the start of Bigg Boss season seven.) എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരത്തിന്റെ ഗെയിം ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയാണ്.
തനിക്ക് അനകൂലമാകുന്ന തരത്തിലേക്ക് ഗെയിം മാറ്റിയെടുക്കാൻ അപ്പാനി ശരത്തിന് കഴിയുന്നില്ല. ഇതിനിടെയിൽ കഴിഞ്ഞ ദിവസം ഹൗസിൽ വെച്ച് ശൈത്യ സന്തോഷുമായി ശരത്ത് നടത്തിയ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആരോ തനിക്ക് എതിരെ പണിഞ്ഞിട്ടുണ്ടെന്നാണ് അപ്പാനി ശരത്ത് പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി അതിയായ ക്ഷീണമാണെന്നും അനുവുമായി നടന്ന വഴക്കിനുശേഷമാണ് ശരീരത്തിൽ ഈ മാത്രം കണ്ട് തുടങ്ങിയതെന്നുമാണ് ശൈത്യയോട് പറഞ്ഞത്. അനു തനിക്കെതിരെ പ്രവർക്കുന്നുണ്ടെന്ന തരത്തിലായിരുന്നു ശരത്തിന്റെ പ്രതികരണം.
ശരത്തിനെ അനുകൂലിച്ച് ശൈത്യയും സംസാരിക്കുന്നത് കാണാം. അനു വലിയ ദൈവവിശ്വാസിയാണെന്നാണ് ശരത്ത് തന്റെ സംശയങ്ങൾ പങ്കുവെച്ചപ്പോൾ ശൈത്യ പറഞ്ഞത്. വീട്ടിൽ കയറി ആദ്യ ആഴ്ചയിൽ തനിക്ക് ക്ഷീണവും പ്രശ്നങ്ങളും ആയിരുന്നു. തനിക്ക് അത് നന്നായി അറിയാൻ പറ്റുന്നുണ്ടായിരുന്നു. ആരുമായും മിങ്കിൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എഞ്ചോയ് ചെയ്യാനും പറ്റിയിരുന്നില്ല എന്നാണ് ശൈത്യ പറഞ്ഞത്.
എന്തോ ശക്തി പിറകോട്ടു വലിക്കും പോലെ. ഭയങ്കര ക്ഷീണമാണ്. എന്ത് ശക്തിയാണെങ്കിലും പൊട്ടിച്ചെറിഞ്ഞിട്ട് താൻ തിരിച്ച് വരുമെന്നും ശരത്ത് പറഞ്ഞു. നമ്മൾ നന്നാകാൻ ആഗ്രഹിക്കുന്നവർ അല്ല വെളിയിലും അകത്തും. അത് കൊണ്ട് അതിൽ വീഴാതിരിക്കുക എന്നും ശൈത്യ ശരത്തിനോടായി പറഞ്ഞു.