Tuesday, October 14, 2025

ബിഗ് ബോസ് സീസൺ 7;സുഹൃത്തായ അനുമോള്‍ക്ക് തന്നെയോ ബിഗ് ബോസിലെ വോട്ട് ? നിലപാട് വ്യക്തമാക്കി മൃദുല വിജയ്…

''ബിഗ്ബോസിലേക്കു പോകുന്നതിനു മുൻപ് എനിക്കു വോട്ട് ചെയ്യണം എന്ന് അനു എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. നീയെന്റെ ഫ്രണ്ട് ആണെന്നത് ശരി തന്നെയാണ്. പക്ഷേ, ബിഗ്ബോസിൽ നീ എങ്ങനെ നിൽക്കുന്നോ അതിന് അനുസരിച്ചു മാത്രമേ ഞാൻ വോട്ട് ചെയ്യൂ എന്നാണ് ഞാൻ അനുവിനോടു പറഞ്ഞത്.

Must read

- Advertisement -

ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസൺ കാത്തിരിപ്പിന് ശേഷം ആരംഭിച്ചിരിക്കുകയാണ്. മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയാണ് ഇത്തവണത്തെ മലയാളം ബിഗ്ബോസിൽ മാറ്റുരയ്ക്കുന്നവരിൽ ഒരാൾ. ഇപ്പോഴിതാ ബിഗ്ബോസിൽ അനുമോൾക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ സുഹൃത്തും നടിയുമെല്ലാമായ മൃദുല വിജയ്. സുഹൃത്താണെങ്കിലും ഷോയിലെ പ്രകടനം നന്നായാൽ മാത്രമേ താൻ വോട്ട് ചെയ്യൂ എന്ന് മൃദുല പറയുന്നു.

”ബിഗ്ബോസിലേക്കു പോകുന്നതിനു മുൻപ് എനിക്കു വോട്ട് ചെയ്യണം എന്ന് അനു എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. നീയെന്റെ ഫ്രണ്ട് ആണെന്നത് ശരി തന്നെയാണ്. പക്ഷേ, ബിഗ്ബോസിൽ നീ എങ്ങനെ നിൽക്കുന്നോ അതിന് അനുസരിച്ചു മാത്രമേ ഞാൻ വോട്ട് ചെയ്യൂ എന്നാണ് ഞാൻ അനുവിനോടു പറഞ്ഞത്. കാരണം ഇതിന് മുൻപേയുള്ള സീസണിലൊക്കെ എനിക്കറിയാവുന്ന പലരും ഉണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർക്ക് ഞാൻ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ, പതിയെപ്പതിയെ ഇവരുടെ രീതികൾ മാറുന്നതിന് അനുസരിച്ച് ഞാനെന്റെ വോട്ടിംഗ് സ്റ്റൈലും മാറ്റി. ആർ‌ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നതെന്ന് എന്നോട് അടുപ്പമുള്ള ആളുകളോടു പോലും ഞാൻ പറയും”, മൃദുല വിജയ് പറഞ്ഞു.

അനുമോളുടെ മറ്റൊരു സുഹൃത്തും നടിയുമായ ശ്രീവിദ്യയും കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. അനുമോളുടെ കരച്ചിൽ സിംപതി പിടിച്ചു പറ്റാനാണോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീവിദ്യ. ”അവൾ പൊതുവേ കുറച്ച് ഇമോഷണൽ ആണ്. പെട്ടെന്ന് വിഷമം വരും. ഞാനും അങ്ങനെയാണ്. അവിടെപ്പോയിട്ട് സ്വഭാവം മാറ്റാനൊന്നും പറ്റില്ലല്ലോ. പിന്നെ ഒറ്റയ്ക്കല്ലേ. വീട്ടുകാരൊന്നും കൂടെയില്ല. ആ വിഷമം ഉണ്ടാകുമായിരിക്കും. പക്ഷേ കരയുന്നവർ അത്ര വീക്ക് ഒന്നുമല്ല. അവൾക്ക് അവിടെയിരുന്ന് ചിലപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നൊന്നും അറിയില്ലായിരിക്കും. കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അവൾ ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല”, എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ശ്രീവിദ്യ പറഞ്ഞത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article