Sunday, August 24, 2025

രാഹുലിന്റെ ചാറ്റുകൾ പുറത്ത് : ‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്, എത്രനാളായി നമ്പര്‍ ചോദിക്കുന്നു, ഞാന്‍ അനിയനൊന്നുമല്ല’…

2020 മുതലുള്ള ചാറ്റുകളും എംഎല്‍എ ആയശേഷവുള്ള ശബ്ദസന്ദേശവും ഉൾപ്പെടെയാണ് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ ഒരു യുവതിയുമായി നടത്തിയ ചാറ്റിൽ യുവതിയുടെ സൗന്ദര്യത്തെ വർണ്ണിക്കുന്നതും സൗഹൃദത്തിനുള്ള ശ്രമം നടത്തുന്നതും പുറത്തുവന്ന സ്ക്രീൻഷോട്ടിൽ കാണാം.

Must read

- Advertisement -

കൊച്ചി (Kochi) : യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്ത്. (Following the allegations made by the young actress, more evidence has emerged showing that Rahul had cut off the MLA in Mangkootathil.) രാഹുലിന്‍റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് പുറത്തുവന്നത്.

2020 മുതലുള്ള ചാറ്റുകളും എംഎല്‍എ ആയശേഷവുള്ള ശബ്ദസന്ദേശവും ഉൾപ്പെടെയാണ് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ ഒരു യുവതിയുമായി നടത്തിയ ചാറ്റിൽ യുവതിയുടെ സൗന്ദര്യത്തെ വർണ്ണിക്കുന്നതും സൗഹൃദത്തിനുള്ള ശ്രമം നടത്തുന്നതും പുറത്തുവന്ന സ്ക്രീൻഷോട്ടിൽ കാണാം.

‘‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു, താന്‍ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ’’ എന്നിങ്ങനെ നീളുന്നു പുറത്തുവന്ന ചാറ്റുകളിലെ രാഹുലിന്‍റെ മെസേജുകള്‍. കുഞ്ഞനിയന്‍റെ തമാശ എന്ന് യുവതി പറയുമ്പോള്‍ ഞാന്‍ അനിയനൊന്നുമല്ല എന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഇതുകൂടാതെ, പുറത്തുവന്ന ശബ്ദസന്ദേശത്തിൽ രാഹുലിനെതിരെ ഗുരുതര ആരോപണവുമുണ്ട്. അതേസമയം, ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. ‘‘യുവനടി അടുത്ത സൂഹൃത്താണ്. അവർ എന്നെക്കുറിച്ചല്ല പറഞ്ഞതെന്ന് കരുതുന്നു. അവർ ഇതുവരെ എന്റെ പേരു പറഞ്ഞിട്ടില്ല. എനിക്കെതിരെ ആരും പരാതി പറഞ്ഞിട്ടില്ല. ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ടോ? ഓഡിയോ വ്യാജമായി സൃഷ്ടിക്കാവുന്ന കാലമാണ്.’’ – രാഹുൽ പറഞ്ഞു.

See also  'രാഹുലിനെതിരെ നടപടി വേണം, ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ല’ ; രാഹുലിനെ കൈവിട്ട് വി ഡി സതീശൻ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article