ബിഗ് ബോസ് 7 സീസൺ സോഷ്യൽ മീഡിയയുടെ വൈറൽ താരമായ രേണു സുധിയും ഈ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയാണ്. (Renu Sudhi, the viral star of Bigg Boss Season 7 social media, is also a contestant in this Bigg Boss season.) രേണു സുധി ഫ്ളവർ അല്ലടാ, ഫയറാട, താഴത്തില്ലടാ എന്ന് പറഞ്ഞായിരുന്നു രേണു സുധി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എത്ര ആക്രമിക്കപ്പെട്ടാലും താൻ വിട്ടുകൊടുക്കില്ലെന്നും രേണു പറഞ്ഞിരുന്നു. എന്നാൽ രണ്ടാം ആഴ്ച ആരംഭിക്കുമ്പോൾ തന്നെ കാര്യങ്ങൾ തലകീഴായി മറിയുകയാണ്. വയ്യ എന്ന് രേണു സഹ മത്സരാർഥികളോട് പറഞ്ഞു.
“എന്റെ ഹെൽത്ത് തീരെ ഓക്കെ അല്ല. എനിക്കിനി വയ്യ. വീട്ടിൽ പോയാൽ മതിയെന്നായി”, ഇങ്ങനെ രേണു സുധി കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതോടെ താരം പുറത്തേക്ക് പോകുമോ എന്ന ചോദ്യമാണ് ശക്തമാവുന്നത്. മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്ത് പോകാൻ സാധ്യത കൂടുതൽ രേണുവിന് ആണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മിഡ് വീക്ക് എവിക്ഷനിൽ ടാസ്കിൽ തോൽക്കുന്ന രണ്ട് പേരാണ് പുറത്തേക്ക് പോവുക.
ബിഗ് ബോസ് രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോഴും വലിയ കണ്ടന്റുകളൊന്നും സൃഷ്ടിക്കാൻ രേണു സുധിക്ക് സാധിച്ചിട്ടില്ല. അക്ബർ ഖാൻ നടത്തിയ മോശം പരാമർശം, തലവേദനയെ ചൊല്ലിയുള്ള തർക്കം, അനീഷിനെതിരായ വാക് പോര് എന്നിങ്ങനെയുള്ള നിമിഷങ്ങൾ അല്ലാതെ രേണു സുധിയിൽ നിന്ന് മറ്റ് കണ്ടന്റുകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് എത്തിയിട്ടില്ല. മാത്രമല്ല വീക്കെൻഡ് എപ്പിസോഡിൽ രേണുവിന്റെ വോട്ട് അഭ്യർഥിച്ചുള്ള വിഡിയോ മോഹൻലാൽ കാണിക്കുകയും ചെയ്തതത് ഇവർക്ക് തിരിച്ചടിയായി.