തൃശൂര്‍ (Thrissur) : തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. (An elderly woman died after falling from a moving bus in Poochkunnu, Thrissur. The deceased has been identified as Nalini, a native of Poovathur.) വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് മുന്‍വശത്തെ ഡോറിലൂടെ നളിനി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസില്‍ കയറിയ ശേഷം പിന്നിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം. ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൂവത്തൂരിലേക്കുള്ള ‘ജോണീസ്’ ബസില്‍വെച്ചാണ് അപകടമുണ്ടായത്. രാവിലെ 10.13-ഓടെ പൂച്ചക്കുന്ന് സ്റ്റോപ്പില്‍നിന്നാണ് നളിനി ബസില്‍കയറിയത്. നളിനി കയറിയ ഉടന്‍ കണ്ടക്ടര്‍ വാതില്‍ അടച്ചിരുന്നു. ആദ്യം ഡ്രൈവറുടെ പിറകിലെ കമ്പിയില്‍ പിടിച്ചുനിന്ന നളിനി പിറകില്‍ സീറ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടുനീങ്ങി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ നളിനി ബാലന്‍സ് തെറ്റി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
വാതിലിലിടിച്ച് വാതില്‍ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തി തലയ്ക്ക് പരിക്കേറ്റ നളിനിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.