Saturday, August 9, 2025

ബിഗ് ബോസ് 7 സീസൺ വീട്ടിൽ അടുത്ത ക്യാപ്റ്റൻ ഷാനവാസ്…

ഷാനവാസ് ക്യാപ്റ്റൻ ആയിക്കഴിഞ്ഞാൽ എന്തൊക്കെയാവും സംഭവിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഷാനവാസ് നല്ലൊരു ലിസ്നർ ആണെന്ന് ഹൗസിനുള്ളിലെ പല മത്സരാർത്ഥികളും പറഞ്ഞിട്ടുണ്ട്. അതേസമയം ഷാനവാസിന് ചില കാര്യങ്ങളെല്ലാം മാറ്റി പറയുന്ന സ്വഭാവവും ഉണ്ട്.

Must read

- Advertisement -

ബിഗ് ബോസ് സീസൺ 7 ഏഴാം ദിവസത്തിൽ എത്തിയപ്പോൾ ബിഗ്‌ബോസ് ഹൗസിൽ രണ്ടാമത്തെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു കഴിഞ്ഞു. (As Bigg Boss Season 7 reached its seventh day, the second captain was selected in the Bigg Boss house.) ഷാനവാസ് ആണ് സീസൺ സെവനിലെ രണ്ടാമത്തെ ക്യാപ്റ്റൻ. അഭിലാഷിനെയും ബിന്നിയെയും തോൽപ്പിച്ചാണ് ഷാനവാസ് ക്യാപ്റ്റൻ സി ടാസ്കിൽ ജയിക്കുന്നത്. കോമണാറായി വന്ന അനീഷായിരുന്നു ഹൗസിലെ ആദ്യ ക്യാപ്റ്റൻ. കഴിവിന്റെ പരമാവധി സഹ മത്സരാർത്ഥികളെ വെറുപ്പിച്ച് വിട്ട ക്യാപ്റ്റൻ ആയിരുന്നു അനീഷ്. അനീഷുമായി പ്രശ്നം ഉണ്ടാക്കാത്ത മത്സരാർത്ഥികളെ ഇല്ല.

ഷാനവാസ് ക്യാപ്റ്റൻ ആയിക്കഴിഞ്ഞാൽ എന്തൊക്കെയാവും സംഭവിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഷാനവാസ് നല്ലൊരു ലിസ്നർ ആണെന്ന് ഹൗസിനുള്ളിലെ പല മത്സരാർത്ഥികളും പറഞ്ഞിട്ടുണ്ട്. അതേസമയം ഷാനവാസിന് ചില കാര്യങ്ങളെല്ലാം മാറ്റി പറയുന്ന സ്വഭാവവും ഉണ്ട്. അനുമോളുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ വിഷയത്തിലും, നെറ്റ് ടാസ്കിൽ ഉറങ്ങിയ വിഷയവുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ താൻ കാര്യങ്ങൾ മാറ്റി പറയുന്നത് പോലും തന്റെ ഗെയിം പ്ലാൻ ആണെന്നാണ് ഷാനവാസ് പറയാറുള്ളത്.

അതോടൊപ്പം ജിസേലിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പരാമർശവും ശ്രദ്ധേയമാണ്. കേരള സംസ്കാരത്തിന് യോജിച്ച വസ്ത്രധാരണമല്ല ജിസിലിന്റേത് എന്ന് പറഞ്ഞാണ് ഷാനവാസ് ജിസേലിനെ എ വിക്ഷനിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. അക്കാര്യം ഹൗസിനകത്തും പുറത്തും വലിയ തോതിൽ ചർച്ചയായിരുന്നു. പുറത്ത് തന്നെ ഒരുപാട് ഫാൻസ്‌ ഉള്ള ആർട്ടിസ്റ്റാണ് ഷാനവാസ്. എന്നാൽ ജിസേലിന്റെ വസ്ത്രധാരണ വിഷയത്തിൽ പലരും ഷാനവാസിനെതിരെ നിന്നിരുന്നു. അതെല്ലാം ഒരാളുടെ വ്യക്തിപരമായ അവകാശമല്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ഹൗസിൽ ഏറ്റവും നന്നായി ഗെയിം കളിക്കുന്നവരിൽ ഒരാളാണ് അക്ബർ. നൈറ്റ് ടാസ്കിൽ നിന്ന് ഷാനവാസിനെ മാറ്റി ഹൗസിനകത്തേക്ക് ആക്കിയത് പോലും അക്ബറിന്റെ തന്ത്രമായിരുന്നു. ഷാനവാസിന് ഹീറോ പരിവേഷം കിട്ടുന്നത് അക്ബറിന് അത്ര ഇഷ്ട്ടമല്ല. എന്നാൽ ആ ഇഷ്ടക്കേടുകളെയെല്ലാം മറികടന്നാണ് ഇപ്പോൾ ഷാനവാസ് ക്യാപ്റ്റൻ ആയിരിക്കുന്നത്. ഷാനവാസ് ക്യാപ്റ്റൻ ആകുന്നത് ഹൗസിൽ പലർക്കും ഇഷ്ട്ടമല്ല എന്നുള്ളത്കൊണ്ട് തന്നെ കിട്ടിയ അവസരത്തിലെല്ലാം ഷാനവാസിന് പണി കൊടുക്കാൻ മത്സരാർത്ഥികൾ ശ്രമിക്കും. എന്നാൽ തന്ത്രശാലിയായ ഷാനവാസ് അതെങ്ങനെ നേരിടുമെന്ന് നമുക്ക് അറിയേണ്ടതുണ്ട്.

പുറത്ത് വൻ ഫാൻസ് ഉള്ള ഷാനവാസ് അത്യാവശ്യം ഇമേജ് കോൺഷ്യസുമാണ്. അതുകൊണ്ട് തന്നെ തന്റെ ഇമേജിന് കോട്ടം പറ്റാത്ത തരത്തിൽ വല്ലാണ്ട് എല്ലാവരെയും വെറുപ്പിക്കാതുള്ള ഒരു ക്യാപ്റ്റൻ ആവാൻ ഷാനവാസ് ശ്രമിച്ചേക്കും . അതേസമയം ക്യാപ്റ്റൻ പദവി നഷ്ട്ടപ്പെടുന്ന അനീഷ് എങ്ങനെയാവും ഷാനവാസിനോട് ഇനി പെരുമാറുക എന്നും വലിയൊരു ചോദ്യ ചിഹ്നമാണ്.

ഇന്നത്തെയും നാളത്തേയും ലാലേട്ടന്റെ എപ്പിസോഡ് കൂടി കഴിയുമ്പോൾ ഹൗസിലുള്ളവർക്ക് പരസ്പരം ഓരോരുത്തരെയും കുറിച്ച് കൂടുതൽ വ്യക്തത വരും. വന്നില്ലെങ്കിൽ അതിനുള്ളൊരു സൂചന ലാലേട്ടൻ ഇട്ട് കൊടുക്കാതെ പോകില്ല. ഏതായാലും ഈ ആഴ്ച കഴിയുമ്പോൾ അറിയാം ക്യാപ്റ്റൻ ഷാനവാസിന്റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന്.

See also  ബിഗ്ബോസ് 7 ലേക്ക് വന്നപ്പോൾ ആര്യൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് ആരെ????
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article