Saturday, August 9, 2025

ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം…

കടയിൽ മറ്റാരുമില്ലായിരുന്നു. ​ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്. അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. (One person died tragically after a gas cylinder exploded in Manikyapuram, Nedumangad.) ഹോട്ടലിലെ ​ഗ്യാസാണ് പൊട്ടിത്തെറിച്ചത്. കടയുടമ വിജയനാണ് മരിച്ചത്. 12 മണിയോടെയാണ് സംഭവം നടന്നത്. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു.

വിജയനും ഭാര്യയും കടയിലുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലായിരുന്നു. ​ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്. അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു.

See also  ന്യൂഡല്‍ഹിയില്‍ കനത്ത ചൂടിൽ പരിശീലനത്തിനിടെ മലയാളി കോണ്‍സ്റ്റബിള്‍ മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article