ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. (After a long wait, the date for Bigg Boss Malayalam Season 7 has finally been announced.) ഓഗസ്റ്റ് 3 ന് ഇന്ത്യൻ ടെലിവിഷൻ ചരിത്രം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ആരംഭിക്കും. ബിഗ് ബോസ് പുതിയ സീസൺ വരുന്നുവെന്ന് അറിഞ്ഞത് മുതൽ തന്നെ സോഷ്യൽ മീഡിയ പേജുകൾ അക്ടീവ് ആകുകയും ഓരോ ദിവസവും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യുവർമാർ രംഗത്തെത്തുകയും ചെയ്തിരുന്നു.
മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നവരും പുതിയ ആളുകളും നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നവരുമെല്ലാം ബിഗ് ബോസ് സീസൺ 7ന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആരൊക്കെയാകും ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ 13 ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ പ്രെഡിക്ഷൻ ലിസ്റ്റുകളും ശ്രദ്ധനേടുകയാണ്. സീരിയൽ-സിനിമ- ടിവി- സോഷ്യൽമീഡിയ-എൽജിബിറ്റിക്യു തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ ലിസ്റ്റിലുണ്ട്. കഴിഞ്ഞ എല്ലാ ലിസ്റ്റിലും ഉണ്ടായിരുന്ന രേണു സുധി ഈ ലിസ്റ്റിലും ഉണ്ട്.
അബി ശ്രീ- അഭിനേതാവ്, ഇൻഫ്ളുവൻസർ, അനുമോൾ- നടി, നെവിൻ- ഫാഷൻ മേഖല, ബിന്നി സെബാസ്റ്റ്യൻ- സീരിയൽ താരം, ആര്യൻ- അഭിനേതാവ്, മോഡൽ, അവന്തിക മോഹൻ- നടി, ജിഷിൻ മോഹൻ- നടൻ,
ദീപക് മോഹൻ- സ്റ്റാൻഡ് അപ്പ് കൊമേഡിയൻ, ആദില, നൂറിൻ- ലെസ്ബിയൻ കപ്പിൾസ്, അക്ബർ ഖാൻ- ഗായകൻ, രേഖ രതീഷ്- നടി, രേണു സുധി- സോഷ്യൽ മീഡിയ വൈറൽ താരം, അപ്പാനി ശരത്ത്- നടൻ, ശാരിക- അവതാരക, അഞ്ജലി- മുൻ ആർജെ, ഷാനവാസ് ഷാനു- സീരിയൽ നടൻ, റോഷൻ ബഷീർ- നടൻ(ദൃശ്യം വരുൺ), മുൻഷി രഞ്ജിത്ത്- നടൻ.