Saturday, August 2, 2025

പെൺസുഹൃത്ത് വിഷം കൊടുത്ത് കൊന്നോ? ; യുവാവിന്റെ മരണത്തില്‍ ദുരൂഹത…

കഴിഞ്ഞ 30 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സില്‍ വെച്ച് തന്റെ പെണ്‍സുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.

Must read

- Advertisement -

കൊച്ചി (Kochi) : കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. (Police suspect the death of a young man in Kothamangalam to be a murder.) മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകീട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്.

അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. യുവാവ് ആശുപത്രിയിലായതിന് പിന്നാലെ, വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ 30 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സില്‍ വെച്ച് തന്റെ പെണ്‍സുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അന്‍സിലിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. സംഭവത്തില്‍ കോതമംഗലം പൊലീസ് എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.

See also  തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article