തിരുവനന്തപുരം (Thiruvanantharam) : ഈ അടുത്ത സമയത്ത് താഴേക്ക് പോയ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. (The price of gold, which has been falling recently, remains unchanged.) തുടർച്ചയായ മൂന്ന് ദിവസം സംസ്ഥാനത്ത് സ്വര്‍ണവില താഴേക്കിറങ്ങിയ ശേഷമാണ് ബ്രേക്കിട്ട് നിൽക്കുന്നത്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരം കൂടിയാണ് ഇത്. ഒരു പവന്‍ സ്വര്‍ണത്തിന് 73,280 രൂപയാണ് വില.
മൂന്ന് ദിവസത്തിനിടെ 1,760 രൂപയുടെ കുറവുണ്ടായിരുന്നു. 9,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.