കെ.ആര്‍.അജിത
വടൂക്കര മാടമ്പിക്കാട്ടില്‍ വീട്ടില്‍പ്രശാന്തിന്റെയും പ്രിയയുടെയും മകളാണ് ഒമ്പതുവയസുകാരി പ്രണയമോള്‍. പിച്ചവെച്ചു തുടങ്ങിയ ഒന്നര വയസില്‍വേദിയില്‍ നൃത്തം ചെയ്തുതുടങ്ങി. കേട്ടപ്പോള്‍ കുറച്ച്അതിശയോക്തി തോന്നിയേക്കാമെങ്കിലും സംഗതി സത്യമാണ്. മൂന്നാം വയസില്‍ മൂകാംബികയില്‍ ആദ്യാക്ഷരം കുറിച്ച പ്രണയമോള്‍, ആറാംവയസില്‍ ഗുരുവായൂരപ്പന് മുന്നില്‍ നൃത്തത്തില്‍ അരങ്ങേറ്റം നടത്തി. കുരുന്നു പ്രായത്തില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലെ വിളക്കാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ വേദിയില്‍ ആദ്യ നൃത്താവതരണമാണ് നാടിനെയാകെ അത്ഭുതപ്പെടുത്തിയത്. പാട്ട് കേള്‍ക്കുമ്പോഴുള്ള തുള്ളിച്ചാട്ടത്തിനപ്പുറം സംഗീത-നൃത്തവാസനയുണ്ടെന്ന് പ്രശാന്തിനും പ്രിയക്കും തോന്നി.നിരുല്‍സാഹപ്പെടുത്തിയില്ല.നൃത്താഞ്ജലി കലാക്ഷേത്രയിലെ അഖില അനന്തരാമന്‍ എന്ന നൃത്തധ്യാപികയുടെ ശിഷ്യയായി നൃത്ത പഠനം ആരംഭിച്ചു. ആറാംവയസിലെ അരങ്ങേറ്റത്തിന് പിന്നാലെ നൃത്തവേദികളിലേക്കുള്ള പ്രണയമോളുടെ പ്രയാണമായിരുന്നു.
അയോധ്യയിലെ പ്രതിഷ്ഠ രാംലല്ലയായി വേഷമിട്ട നാലമ്പല യാത്രയിലെ ദൃശ്യങ്ങള്‍ തൃശൂരില്‍ നടന്ന രാമായണം ഫെസ്റ്റിലേക്ക് രാംലല്ലയായി തന്നെപ്രണയമോളെ ക്ഷണിച്ചു. തിങ്ങി നിറഞ്ഞ റീജ്യണല്‍
തിയേറ്റര്‍ സദസില്‍ രാംലല്ലയായി പ്രണയമോളെത്തിയപ്പോള്‍ സദസാകെ
അത്ഭുതാദരത്തോടെ മാറി. വേദിയിലുണ്ടായിരുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ചേര്‍ത്ത് പിടിച്ച് നല്‍കിയ ചുംബനം ഇപ്പോഴും ചൂടോടെ നില്‍ക്കുന്നുവെന്ന് പ്രണയമോള്‍.

ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും വളാഞ്ചേരിയില്‍ കൃഷ്ണാരവം പരിപാടിയിലും രാംലല്ലയായി പ്രണയമോളെത്തി. പിന്നീടങ്ങോട്ട് അവതാരപിറവികളായിരുന്നു. പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രങ്ങളില്‍ വിഷ്ണുമായ യായും ശബരിമലയിലെ കര്‍പ്പൂരാഴി ഉത്സവ
ത്തിന് അയ്യപ്പനായി അയ്യപ്പ സോപാനം നൃത്തം അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ദിവസം തൃശൂരില്‍ ഹനുമന്ത് യാഗത്തില്‍ ശ്രീരാമവേഷത്തിലായിരുന്നു പ്രണയമോളുടെ അവതാരം.
പ്രണയയുടെ കുടുംബം വര്‍ഷങ്ങളായി ഹരേകൃഷ്ണ സത്സംഗം ഫാമിലിയാണ്. നൂറിലധികം വേദികള്‍ പ്രണയമോള്‍ ഈ പ്രായത്തിനുള്ളില്‍ പിന്നിട്ടു കഴിഞ്ഞു. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തില്‍ പ്രഹ്‌ളാദ ചരിതവും നരസിംഹ ജയന്തിയോടനുബന്ധിച്ച് നരസിംഹ ഗര്‍ജ്ജനം ബാലെയിലും തൃശൂര്‍ നൃത്ത
സപര്യയുടെ അധ്യാപിക അനുശ്രീ കരിക്കന്ത്രയുടെ നേതൃത്വത്തില്‍ വിഷ്ണുമായ ചരിതവും അയ്യപ്പസോപാനവും വിവിധ ക്ഷേത്രങ്ങളില്‍
ചെയ്തു.

സ്‌കൂള്‍ കലോത്സവങ്ങളിലും തിളങ്ങുന്ന പ്രതിഭയാണ് പ്രണയ. വിവിധ ചാനലുകളിലും പ്രണയ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. രാംലല്ല ഫെയിം ആയതിനാല്‍ ഉദ്ഘാടനങ്ങള്‍ക്കും പ്രണയ താരമാണ്. അടുത്തിടെ അമൃത വിദ്യാലയത്തിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ചെറിയ പ്ര
ായത്തില്‍ തന്നെ രാമായണം ഫെസ്റ്റ് അവാര്‍ഡ്, പി .ജയചന്ദ്രന്‍ ഫൗണ്ടേഷന്‍, സന്മാര്‍ഗ ദീപം വായനശാല പൈങ്കുനി, ശബരിമല സേവാ സമിതി, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സമിതികളുടെ പുരസ്‌കാരങ്ങള്‍ പ്രണയമോളെ തേടിയെത്തി. അയോധ്യയില്‍ രാംലല്ല നൃത്താവതരണമാണ് പ്രണയമോളുടെ ആഗ്രഹം