‘ചന്ദനമഴ’ എന്ന സീരിയലിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മേഘ്ന വിൻസന്റ്. (Actress Meghana Vincent is well known to Malayalis through the serial ‘Chandanamazha’. The character Amrita Arjun, played by Meghana in the serial, is still viral on social media.) സീരിയലിൽ മേഘ്ന അവതരിപ്പിച്ച അമൃത അർജുൻ എന്ന കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായ താരം ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ‘സാന്ത്വനം 2’ വിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ, മേഘ്ന അമ്മയ്‌ക്കൊപ്പം നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അമ്മ വളരെ ബുദ്ധിമുട്ടിയാണ് തന്നെ വളർത്തിയതെന്ന് പറയുകയാണ് മേഘ്ന വിൻസന്റ്. സിംഗിൾ മദർ ആയി തന്നെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കൽ അമ്മയുടെ രക്തം നൽകിയാണ് തനിക്ക് വേണ്ട സെർലാക് വാങ്ങിയതെന്ന് കേട്ടിട്ടുണ്ടെന്നും മേഘ്‌ന പറയുന്നു. അമ്മ ഇക്കാര്യം തന്നോട് പറഞ്ഞില്ല. പക്ഷെ അമ്മയുടെ സുഹൃത്ത് വഴി താൻ ഇത് അറിഞ്ഞുവെന്നും, അമ്മമാർ നമുക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് അവർ നമ്മളോട് പറയില്ലെന്നും മേഘ്ന പറഞ്ഞു.
നമുക്ക് നല്ലതുവരണം എന്നാലോചിച്ചാണ് മാതാപിതാക്കൾ പല തീരുമാനങ്ങളും എടുക്കുന്നത്. തന്റെ അമ്മയും അങ്ങനെയാണെന്ന് നടി കൂട്ടിച്ചേർത്തു. അതേസമയം, ജീവിതത്തിൽ മക്കൾക്ക് വേണ്ടി എടുത്ത ചില തീരുമാനങ്ങൾ തെറ്റായിപ്പോയിട്ടുണ്ടെന്ന് മേഘ്‌നയുടെ അമ്മയും പറഞ്ഞു. മരിച്ചുപോയ മകളേക്കാൾ വിവാഹമോചിതയായ മകളാണ് നല്ലതെന്ന് കരുതുന്നൊരാളാണ് താനെന്ന് മേഘ്‌നയുടെ അമ്മ പറയുന്നു.
തന്റെ കഴിഞ്ഞ കാലത്തിലേക്ക് കൂടുതൽ കടക്കുന്നില്ല. എല്ലാ അമ്മമാരെയും പോലെ മകൾക്ക് നല്ലൊരു കുടുംബ ജീവിതം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു അമ്മയാണ് താനും. എന്നാൽ, വിവാഹം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്കല്ല. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും മേഘ്‌നയുടെ അമ്മ കൂട്ടിച്ചേർത്തു.