ഇന്നലെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള തീയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ജെ എസ് കെയിൽ എത്തിയതിനെത്തുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ.
‘അത് വ്യക്തമാണ്. സുരേഷ് ഗോപിക്കൊപ്പം മാധവ് സുരേഷിനെ ഒരു സിനിമയിലേക്ക് കൊണ്ടുവരുമ്പോൾ അതിന്റേതായ ഒരു മാർക്കറ്റിംഗ് തന്ത്രം കാണും. അത് എല്ലാവർക്കും ഇഷ്ടമായാലും ഇല്ലെങ്കിലും. ഇത്രയും എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാനുള്ള അവസരമുണ്ടെന്നതുകൂടിയാണ് ഈ സിനിമയെ ആക്സപ്റ്റ് ചെയ്യാനിടയാക്കിയത്.’- മാധവ് പറഞ്ഞു. ‘അച്ഛൻ ബിജെപി മന്ത്രിയായതുകൊണ്ട് ഞാൻ ബിജെപിയെ സപ്പോർട്ട് ചെയ്യണമെന്നില്ല. ഞാൻ നരേന്ദ്ര മോദിയെ സപ്പോർട്ട് ചെയ്യുന്നു. കാരണം. പത്ത് വർഷം മുമ്പ് പുറത്തുനിന്നുള്ളവർ ഇന്ത്യയെ കാണുന്നത് ഒരു തേർഡ് വേൾഡ് കൺട്രിയായിട്ടായിരുന്നു. ആ കാഴ്ചപ്പാട് മാറി. ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാണ്. ഇന്ത്യയ്ക്കുള്ള ഈ മാറ്റത്തിന് കാരണം നരേന്ദ്ര മോദിജി തന്നെയാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാർട്ടിയെ മൊത്തം സപ്പോർട്ട് ചെയ്യുന്നു എന്നർത്ഥമില്ല. എന്റെ രാജ്യം, അല്ലെങ്കിൽ എന്റെ സംസ്ഥാനം നന്നായി വരണം. അത് ആര് ചെയ്താലും ഞാൻ സപ്പോർട്ട് ചെയ്യും. അച്ഛൻ ഒരിക്കലും ആ സ്വാതന്ത്ര്യത്തിന് എതിര് നിന്നിട്ടില്ല.’- മാധവ് സുരേഷ് വ്യക്തമാക്കി.