ന്യൂഡൽഹി (Newdelhi) : സാനിറ്ററി പാഡിനുള്ളിൽ രാഹുലിന്റെ ചിത്രം പതിച്ചതിന്റെ വീഡിയോ പ്രചരിപ്പിച്ച ഹാസ്യനടൻ രതൻ രഞ്ചൻ, അരുൺ കോസിൽ എന്നിവരുടെ പേരിലാണ് തെലങ്കാനയിലും കർണാടകയിലും കേസെടുത്തത്. (Cases have been registered in Telangana and Karnataka against comedian Ratan Ranjan and Arun Kosil, who circulated a video of Rahul Gandhi’s picture inside a sanitary pad.) ബിഹാറിൽ കോൺഗ്രസിന്റെ സാനിറ്ററി പാഡ് വിതരണം പുരോഗമിക്കുന്നതിനിടയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്ത് പൊലീസ്.
സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ഗാന്ധിക്കെതിരെ തെറ്റായതും ക്ഷുദ്രകരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചതായും സ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ട് അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതായും തെലങ്കാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജാക്കിഡി ശിവ ചരൺ റെഡ്ഡി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം സാനിറ്ററി പാഡിനുള്ളിൽ വച്ചാണ് രഞ്ജൻ അശ്ലീല വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബിഹാറിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതായും സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നത്തെ നിസ്സാരവൽക്കരിച്ചതായും അദ്ദേഹം ആരോപിച്ചു.