ലഖ്‌നൗ (Lucknow) : യുവാവ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോവാന്‍ തയ്യാറാവാത്ത ദേഷ്യത്തില്‍ ഭാര്യയുടെ മാതാപിതാക്കളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. (A young man stabbed his wife’s parents to death with a knife in anger because his wife was not willing to go home.) ലഖ്‌നൗവിലെ വിജയ് ഖേദയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ജഗ്ദീപ് സിങ് എന്നയാളാണ് അക്രമം നടത്തിയത്. ഇയാളുടെ ഭാര്യ പൂനത്തിന്റെ 80 വയസ്സുകാരനായ പിതാവിനെയും 75 വയസ്സുള്ള മാതാവിനെയുമാണ് കൊലപ്പെടുത്തിയത്.
ഭാര്യ പൂനം അവരുടെ മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് യുവാവ് പ്രകോപിതനായത്. ഇതോടെ കത്തികൊണ്ട് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടുകയും പോലീസിലേല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.