കോട്ടയം (Kottayam) : കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് ഇടിഞ്ഞു വീണ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. (Two people were injured in a ward collapse accident at Kottayam Medical College.) ഒരു കുട്ടിയെ രക്ഷപെടുത്തി. ആരുടേയും പരിക്ക് ഗുരുതരമല്ല.
ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപേക്ഷിച്ച വാർഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ശൗചാലയം മാത്രമാണ് ഈ കെട്ടിടത്തിൽ ഉപയോഗിക്കാറുള്ളൂവെന്നുമാണ് ജീവനക്കാർ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ഗവണ്മെന്റ് ആശുപത്രികൾക്കെതിരെയുള്ള ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു അപകടം കൂടി വരുന്നത്. ഓർത്തോ വിഭാഗത്തിന്റെ ഒരു ഭാഗം മൊത്തമായാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ടാണ് അപകടം എന്നാണ് വിവരം. വാർഡിനുള്ളിൽ ആളുകൾ ഉള്ളതായാണ് സൂചന.
കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.