തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിൽ തുടർച്ചയായി മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. (Gold prices rose in Kerala for the third consecutive day. The price of one ounce rose by Rs 320.) ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,840 രൂപയാണ്. ഇന്നലെ പവന് 360 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്.
3,200 രൂപയോളം കുറഞ്ഞശേഷമാണ് ഈ ആഴ്ച സ്വർണവില വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വില 9105 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ചു വിപണി വില 115 രൂപയാണ്.
ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72.840